തിരുവനന്തപുരം: പുതുവർഷ പുലരി കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി ദുബായിൽവച്ച് കാണും. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ഗൾഫ് സന്ദർശനത്തിന് മുന്നോടിയായാണ് എഐസിസി ജനറൽ സെക്രട്ടറി കൂടിയായ ഉമ്മൻ ചാണ്ടി ദുബായിലേക്ക് തിരിച്ചത്. രാഹുലിന്റെ രണ്ടു ദിവസത്തെ പരിപാടിയുടെ പാർട്ടിതലത്തിലുള്ള മുഖ്യസംഘാടകച്ചുമതല ഉമ്മൻ ചാണ്ടിക്കാണ്.

ഈ മാസം 11, 12 തീയതികളിലാണു രാഹുൽ ദുബായിലും അബുദാബിയിലുമെത്തുന്നത്. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിലെ റാലിയെ അദ്ദേഹം 11ന് അഭിസംബോധന ചെയ്യും. ഉമ്മൻ ചാണ്ടി ഇന്നും നാളെയും ദുബായിലുണ്ടാകും.