കൊച്ചി: കെഎസ്ആർടിസി മാനേജുമെന്റിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയനുകൾ പ്രക്ഷോഭം ശക്തമാക്കുന്നു. ജനുവരി 16 അർദ്ധരാത്രി മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്താൻ ട്രേഡ് യൂണിയനുകൾ തീരുമാനിച്ചു. സംയുക്ത ട്രേഡ് യൂണിയനുകളുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമുണ്ടായത്.