ദുബായ്: ശബരിമലയിലെ യുവതീപ്രവേശന വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് ഉമ്മൻ ചാണ്ടി. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരും സിപിഎമ്മും ഗൂഢാലോചന നടത്തി. ശബരിമലയിൽ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു പകരം മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്നത് ഒരു പക്ഷം പിടിച്ച് വിഭാഗീയത വളർത്തുകയാണെന്നും ഉമ്മൻ ചാണ്ടി കുറ്റപ്പെടുത്തി.

സമൂഹത്തിലെ പരിഹരിക്കാൻ പറ്റാത്ത വിഷയങ്ങളിൽ സർക്കാരും മുഖ്യമന്ത്രിയുമാണ് തീരുമാനമെടുക്കേണ്ടത്, അല്ലാതെ ഒരു പക്ഷം പിടിച്ച് വിഭാഗീയത വളർത്തുന്നതാണ് സർക്കാരും മുഖ്യമന്ത്രിയും കൂടി ചെയ്യുന്നതെന്ന് ഉമ്മൻ ചാണ്ടി ചൂണ്ടിക്കാണിച്ചു. ഈ നിലപാട് കേരളജനതയ്ക്ക് ഒരിക്കലും ഗുണം ചെയ്യില്ലെന്നും അദേഹം വ്യക്തമാക്കി.

യു.ഡി.എഫ് ഭരണകാലത്തും ജനങ്ങളെ പല വിഭാഗങ്ങളാക്കാൻ പല പ്രശ്നങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. എന്നാൽ പ്രശ്നങ്ങളെ പക്ഷം ചേർന്ന് പരിഹരിക്കാൻ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതുകൊണ്ടു തന്നെ സർക്കാരും മുഖ്യമന്ത്രിയും തെറ്റുകൾ തിരുത്താൻ ഇനിയെങ്കിലും ചിന്തിക്കണമെന്നും അദ്ദേഹം തുറന്നു പറഞ്ഞു.