മസ്‌കറ്റ്: ഒമാനിൽ വാഹനാപകടത്തിൽ പ്രവാസി മലയാളി മരിച്ചു. കൊല്ലം കൊട്ടാരക്കര സ്വദേശി പടിഞ്ഞാറ്റിൻകര കലാഭവനിൽ ആർ ശിവദാസന്റെ മകൻ ആർ എസ് കിരൺ(33) ആണ് നിസ്വയ്ക്ക് സമീപം സമാഈലിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ചത്.

സൂറിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്ത് വരികയായിരുന്നുകിരൺ. ജോലി ആവശ്യാർത്ഥം കുടുംബസമേതം സൂറിൽ നിന്നും സഹമിലേക്കുള്ള യാത്രക്കിടെയാണ് വാഹനാപകടം ഉണ്ടായത്. കൂടെയുണ്ടായിരുന്ന ഭാര്യ കണ്ണൂർ പള്ളികുളം സ്വദേശി ജിസി പൊയിലിലും മൂത്ത മകൾ തനുശ്രീ കിരണിനേയും പരിക്കുകളോടെ നിസ്വ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പരിക്കേൽക്കാതെ രക്ഷപ്പെട്ട മകൾ തന്മയയെ ബന്ധുക്കൾക്ക് കൈമാറി.