റിയാദ്: വാഹനത്തിൽ വെച്ച് ഹൃദയാഘാതമുണ്ടായി മലയാളി ഹൗസ് ഡ്രൈവർ സൗദിയിൽ മരിച്ചു. കോഴിക്കോട് അത്തോളി സ്വദേശി ചെട്ടിയാംകണ്ടി സ്വാമിക്കുട്ടി (63) ആണ് ദക്ഷിണ സൗദിയിലെ അബഹയിൽ വാഹനത്തിൽ വെച്ച് മരിച്ചത്.

22 വർഷമായി ഇവിടെ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. അടുത്തമാസം നാട്ടിൽ പോകാനുള്ള ഒരുക്കത്തിലായിരുന്നു. ഭാര്യ: സുധ. ഏകമകൾ അപർണ.