മസ്കറ്റ്: കോവിഡ് ബാധിച്ച് മസ്കറ്റിൽ ഒരു മലയാളി കൂടി മരിച്ചു. പാലക്കാട് സ്വദേശിയാണ് മരിച്ചത്. തൃത്താല പണ്ടാരകുണ്ട് വേട്ടു പറമ്പിൽ കുഞ്ഞുമുഹമ്മദിന്റെ മകൻ സുലൈമാൻ (32) ആണ് മരിച്ചത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇദ്ദേഹം ഒരു മാസത്തോളമായി ഖൗല ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്നു.