കുവൈറ്റ് സിറ്റി: കുവൈറ്റിൽ മലയാളി യുവാവ് വാഹനാപകടത്തിൽ മരിച്ചു. കണ്ണൂർ മുട്ടം സ്വദേശി മൈമൂന മൻസിലിൽ മുഹമ്മദ് ഇല്യാസ് (37) ആണ് മരിച്ചത്. വാഹനാപകടത്തിൽ പരിക്കേറ്റ് അദാൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. സബാഹ് അൽ അഹ്‍മദിൽ ബഖാല നടത്തിവരികയായിരുന്ന മുഹമ്മദ് ഇല്യാസ്. ഭാര്യ - സാബിറ മൻഹ, മക്കൾ - മുഹമ്മദ് ജാസിം, മുഹമ്മദ് നാസിം. പിതാവ് കെ.കെ സ്വാലിഹ് മൗലവി. മാതാവ് - ഖദീജ.