റിയാദ്: കോവിഡ് ബാധിച്ച് സൗദി അറേബ്യയിൽ ചികിത്സയിലായിരുന്ന മലയാളി വീട്ടമ്മ മരിച്ചു. കൊല്ലം ക്ലാപ്പന വരവിള മനക്കൽ വീട്ടിൽ അനിയന്റെ ഭാര്യ വിജയമ്മ ആണ് മരിച്ചത്. 52 വയസായിരുന്നു.

ഭർത്താവിനൊപ്പം നാട്ടിലേക്ക് മടങ്ങിനാരിക്കവെയായിരുന്നു കോവിഡ് ബാധിച്ചത്. തുടർന്ന് ഖമീസ് മുശൈത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആരോഗ്യ നില വഷളായതിനെ തുടർന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളായി വെന്റിലേറ്ററിലായിരുന്നു.

ഖമീസ് മുശൈത്തിൽ കാർ വർക്ക്‌ഷോപ്പ് നടത്തുന്ന ഭർത്താവിന്റെയടുത്ത് രണ്ട് വർഷം മുമ്പാണ് വിജയമ്മ സന്ദർശന വിസയിലെത്തിയത്. മകനും ഒപ്പമുണ്ടായിരുന്നു. മക്കൾ: കിരൺ, അശ്വതി. തുടർ നടപടികൾ പൂർത്തീകരിക്കാൻ ഭർത്താവും മകനും സഹോദരന്മാരായ ബാബു, രാജൻ എന്നിവരും കോൺസുലേറ്റ് കമ്മ്യൂണിറ്റി വെൽഫയർ വളണ്ടിയർ അഷ്‌റഫ് കുറ്റിച്ചൽ ബിജു ആർ. നായർ തുടങ്ങിയവർ രംഗത്തുണ്ട്.