റാംനഗർ ഗഡായി: ദലിത് കർഷക കുടുംബത്തിലെ പത്ത് മാസം പ്രായമായ കുഞ്ഞിനെ പൊലീസ് ലാത്തിക്ക് അടിച്ച് കൊലപ്പെടുത്തിയതായി കുടുംബം. മധ്യപ്രദേശ് നർവാർ തെഹ്സിലിലെ വിദൂര ഗ്രാമമായ രാംനഗർ ഗഡായിയിലാണ് സംഭവം.

ഗ്രാമത്തിലെ മലിനജലം ഒഴുക്കി വിടാൻ കാനകൾ നിർമ്മിക്കുന്നതിന്റെ ഭാഗമായി നടന്ന തർക്കങ്ങളാണ് പൊലീസ് ഇടപെടലിലും കുഞ്ഞിന്റെ മരണത്തിനും കാരണമായത്. ശിവപുരി ജില്ലയിൽ നിന്ന് 60 കിലോമീറ്റർ അകലെയാണ് ഗ്രാമം. പുതിയ കാന പണിതിരിക്കുന്നത് തങ്ങളുടെ കൃഷിയിടത്തിലേക്ക് മലിന ജലം ഒഴുകിയെത്തുന്ന തരത്തിലാണെന്ന് ആരോപിച്ച് കുടുംബത്തിലെ അശോക് എന്നയാൾ പരാതിപ്പെട്ടിരുന്നു.