തലശ്ശേരി: വാക്കു് തർക്കത്തിനിടെയിൽ പ്രകോപിതനായ കോട്ടയം സ്വദേശിയായ യുവാവ് തലശ്ശേരി ബസ് സ്റ്റാന്റ് പരിസരത്ത് നട്ടുച്ചക്ക് കത്തിവീശി 'അക്രമ സംഭവത്തിൽ ഒരാൾക്ക് പരുക്കേറ്റു. കഞ്ചാവ്, കളവ്,, പിടിച്ചു പറി, തുടങ്ങി പത്തിലേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ കോട്ടയം വാകത്താനത്തുള്ള മുന്നാരാജാണ് (24) തലശ്ശേരിയിലും കത്തി പ്രയോഗം നടത്തിയത്.

വിവരമറിഞ്ഞെത്തിയ തലശ്ശേരി പൊലീസ് ഇയാളെ സംഭവസ്ഥലത്ത് വച്ച് പിടികൂടി. കത്തിക്കുത്തേറ്റ തോട്ടുമ്മലിലെ വാഴയിൽ ഹൗസിൽ ഷംസീറിന്റെ പരാതിയിൽ കേസെടുത്തു.- അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാന്റ് ചെയ്തു.

ഗുണ്ടാലിസ്റ്റിൽ പെട്ട മുന്നാ രാജ് കോട്ടയത്ത് നിന്നും മുങ്ങിയാണ് തലശ്ശേരിയിൽ പൊങ്ങിയത്. പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് വച്ചാണ് ഷംസീറുമായി ഇടഞ്ഞത്. തർക്കത്തിനിടയിൽ തൊട്ടടുത്ത ഹോട്ടലിൽ കയറി കത്തി കൈക്കലാക്കി തിരിച്ചു വന്നാണ് ഷംസീറിന്റെ നേരെ വീശിയത്. ഷംസീറിന് കൈക്കാണ് കുത്തേറ്റത് ഇയാൾ ചികിത്സ തേടിയിട്ടുണ്ട് '