തൃശൂർ: കൊടകര കുഴൽപ്പണക്കേസിൽ വടക്കാഞ്ചേരിയിൽ ബിജെപി സ്ഥാനാർത്ഥിയായിരുന്ന ഉല്ലാസ് ബാബുവിനെ നാളെ ചോദ്യം ചെയ്യും. ബിജെപി തൃശ്ശൂർ ജില്ലാ ജനറൽ സെക്രട്ടറി കൂടിയാണ് ഉല്ലാസ് ബാബു.

അതേസമയം, കൊടകരയും മഞ്ചേശ്വരവും ആയുധമാക്കി സർക്കാർ പാർട്ടിയെ തകർക്കാൻ ശ്രമിക്കുകയാണെന്നാരോപിച്ച് ബിജെപി നേതാക്കൾ ഗവർണർക്ക് പരാതി നൽകിയിരുന്നു.
കള്ളക്കേസുകൾ കെട്ടിച്ചമച്ച് നേതാക്കളെ ജയിലിലടയ്ക്കാനാണ് സർക്കാർ ശ്രമമെന്നാണ് ബിജെപി ആരോപണം. വിഷയം ചൂണ്ടിക്കാട്ടി കുമ്മനം രാജശേഖരൻ, ഒ രാജഗോപാൽ, അഡ്വ.പി സുധീർ, എസ്.സുരേഷ്, വി.വി രാജേഷ് എന്നിവരാണ്, രാജ്ഭവനിലെത്തി ഗവർണറുമായി കൂടിക്കാഴ്‌ച്ച നടത്തി പരാതി നൽകിയത്.