കൊല്ലം: പോസ്റ്റർ വിവാദം കോൺഗ്രസിന് നല്ലതല്ലെന്ന് കെപിസിസി വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ്. ഡി.സി.സികളിൽ നേതൃമാറ്റം ഉണ്ടാകില്ല. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നേതൃമാറ്റം തിരിച്ചടി സൃഷ്ടിക്കും. ആരെങ്കിലും പോസ്റ്റർ ഒട്ടിച്ചാലോ ബോർഡ് വച്ചാലോ നേതൃത്വമാറ്റം നടത്തുന്ന കീഴ് വഴക്കം കോൺഗ്രസിലില്ലെന്നും അദ്ദേഹം പറഞ്ഞു്.

ജോസ് കെ. മാണി മുന്നണിവിട്ടു പോകുന്നത് തിരിച്ചടിയാകുമെന്ന് യു.ഡി.എഫ് നേതൃത്വത്തെ അറിയിച്ചിരുന്നു. കെ.എം. മാണിയുടെ സ്വാധീനം അദ്ദേഹം മരിച്ച ശേഷവും നിലനിൽക്കുന്നുണ്ട്. ജോസ് കെ. മാണിയെ കെ.എം. മാണിയുടെ പ്രതിപുരുഷനായി കാണുന്നുവെന്നും കൊടിക്കുന്നിൽ മാധ്യമങ്ങളോട് പറഞ്ഞു.