കോഴിക്കോട്: കോഴിക്കോട് കൊടിയത്തൂരിൽ ഭർത്താവ് ഭാര്യയെ കഴുത്തറുത്തുകൊന്നു. കൊടിയത്തൂർ പഞ്ചായത്തിൽ ചെറുവാടി പഴ പറമ്പിൽ ഇന്ന് പുലർച്ചെയാണ് കൊലപാതകം നടന്നത്. മുഹ്സിനയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് ഷെഹീറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആറ് മാസം മുമ്പാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. സംശയരോഗമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മുഹ്സിനയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.