മലപ്പുറം: കഴിഞ്ഞ കൊണ്ടോട്ടി കൊട്ടുകരയിൽ പട്ടാപകൽ 21വയസ്സുകാരിയെ ബലാത്സംഗ ശ്രമവും ക്രൂരമായ അക്രമണവും നടത്തിയ 15വയസ്സുകാരൻ വീട്ടിലെ മൂന്നു മക്കളിൽ ഏറ്റവും ചെറിയവൻ. സ്വന്തമായി ഫോണില്ലാത്ത പ്രതി ഫോണും ഇന്റർനെറ്റും ഉപയോഗിച്ചിരുന്നത് മാതാവിന്റെ ഫോണിൽനിന്ന്. പിതാവ് നാട്ടിൽ തന്നെയുണ്ട്. ജൂഡോ ചാമ്പന്യനാണ് കുട്ടി.

ആദ്യഘട്ടത്തിൽ പ്രതിക്ക് ഇന്റർനെറ്റിന്റെ ദുരുപയോഗമുണ്ടായിരുന്നുന്നോവെന്നും പൊലീസ് സംശയിച്ചിരുന്നെങ്കിലും തുടർന്നു നടന്ന അന്വേഷണത്തിലാണു സ്വന്തമായി ഫോൺപോലും പ്രതിക്ക് ഉപയോഗിക്കാൻ കിട്ടിയില്ലെന്ന് പൊലീസിന് ബോധ്യപ്പെട്ടത്. പ്രതി മാതാവിന്റെ ഫോൺ ഉപയോഗിച്ചാണു ഓൺലൈൻ ക്ലാസുകൾപോലും കണ്ടിരുന്നതെന്നാണു പൊലീസിന് ലഭിച്ച വിവരം. ഇടത്തരം കുടുംബമാണു പ്രതിയുടേത്.

ഇതിനു മുമ്പു സമാന രീതിയിലുള്ള പെരുമാറ്റങ്ങളൊന്നും ഉണ്ടായതായി അറിയാൻ കഴിഞ്ഞിട്ടില്ലെന്നും പൊലീസ് പറഞ്ഞു. കേസിൽകൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും വീട്ടുകാരുടെ മൊഴിപോലും ഇതുവരെ രേഖപ്പെടുത്തിയിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. നിലവിൽ കോഴിക്കോട് വെള്ളിമാട് കുന്നിലെ ജുവൈനൽ ഹോമിലാണ്് പ്രതി.

കമ്പ്യൂട്ടർസെന്ററിലേക്കു പരിശീലനത്തിനിറങ്ങിയ 21കാരിയെയാണു പ്രതി പട്ടാപകൽഅക്രമിച്ചത്. ദേശീയപാതയോരത്താണെങ്കിലും ഗ്രാമീണമേഖലയാണ് ആക്രമണം നടന്ന കൊട്ടൂക്കര. വീട്ടിൽനിന്നും ചെറിയ ഇടവഴിയിലൂടെ ഒന്നര കിലോമീറ്ററോളം നടന്നാണ് യുവതി കൊട്ടൂക്കരയിലെത്തി കൊണ്ടോട്ടിയിലേക്ക് ബസ് കയറാറുള്ളത്്. വീട്ടിൽനിന്നും റോഡിലേക്കുള്ള എളുപ്പവഴികൂടിയായിരുന്നു ഇത്.

ഇതിനാൽ തന്നെ യുവതിയെ അക്രമിക്കാൻ കൃത്യമായ പദ്ധതിയോടെയാണ് പ്രതി എത്തിയതെന്നാണ് പൊലീസും അനുമാനിക്കുന്നത്. ആക്രമണം നടന്ന വാഴത്തോട്ടമുള്ള വയൽപ്രദേശം പൊതുവെ വിജനമായ മേഖലയാണ്.