കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകരയിൽ വാഹനാപകടത്തിൽ അഞ്ചു പേർ മരിച്ചു. ബൊലോറയും സിമന്റ് ലോറിയും കൂട്ടിയിടിച്ചാണ് അപകടം. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. കാറിലുണ്ടായിരുന്നത് അഞ്ചു പുരുഷന്മാരാണ്. ഇവർ പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശികളാണെന്നാണ് പ്രാഥമിക വിവരം. സാഹിൽ, ഷാഹിർ, അസൈനാർ, നാസർ, സുബൈർ എന്നിവരാണ് അപകടത്തിൽ മരിച്ചതെന്നാണ് പുറത്തുവരുന്ന വിവരം.

ഇന്ന് പുലർച്ച 4.45 ഓടെയാണ് അപകടമുണ്ടായത്. രാമനാട്ടുകരയ്ക്കടുത്ത് പുളിഞ്ചോട് വച്ചായിരുന്നു അപകടം. സംഭവ സ്ഥലത്ത് വെച്ച് ബൊലേറോയിലുണ്ടായിരുന്ന അഞ്ചു പേരും മരിച്ചു. മൃതദേഹങ്ങൾ റോഡിൽ ചിതറി കിടക്കുകയായിരുന്നു. നാട്ടുകാരും പൊലീസും ഫയർഫോഴ്സുമെത്തി മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

അപകടത്തിൽ കാറ് പൂർണ്ണമായും തകർന്നു. അപകടത്തെ കുറിച്ചുള്ള കൂടുതൽ വിരങ്ങൾ അറിവായി വരുന്നതേയുള്ളൂ.