തിരുവനന്തപുരം: ഓണക്കാലത്ത് കേരളത്തിലെ പ്രധാന ന​ഗരങ്ങളിൽ നിന്ന് ചെന്നൈയിലേക്കും തിരിച്ചും പ്രത്യേക സർവീസുകൾ നടത്തുമെന്ന് കെഎസ്ആർടിസി. തിരുവനന്തപുരം, എറണാകുളം, കണ്ണൂർ എന്നിവടങ്ങളിൽ നിന്ന് ചെന്നൈയിലേക്ക് കെഎസ്ആർടിസി പ്രത്യേക സർവീസ് നടത്തും. 25 മുതൽ സെപ്റ്റംബർ ആറ് വരെയാണ് സൂപ്പർ ഡീലക്സ് ബസ് സർവീസ്. വൈകിട്ട് അഞ്ചിനാണ് തിരുവനന്തപുരത്തു നിന്നും എറണാകുളത്തു നിന്നും ചെന്നൈയിലേക്കും തിരിച്ചും സർവീസ് ആരംഭിക്കും.

കെഎസ്ആർടിസിയുടെ ഓൺലൈൻ റിസർവേഷൻ വെബൈസ്റ്റായ online.keralartc.com വഴി സീറ്റ് റിസർവേഷൻ ആരംഭിച്ചു. യാത്രക്കാർ കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്ത് കേരളത്തിലേക്കുള്ള യാത്രാ പാസ് ഹാജരാക്കണം. സർവീസ് റദ്ദാക്കിയാൽ മുഴുവൻ തുകയും തിരികെ നൽകും.