വൈക്കം: യാത്രക്കാരിയായ പെൺകുട്ടിയോട് അപമാര്യാദയായി പെരുമാറിയെന്ന പരാതിയിൽ കെഎസ്ആർടിസി കണ്ടക്ടറെ പിരിച്ചുവിട്ടു. വൈക്കം ഡിപ്പോയിലെ കണ്ടക്ടർ പി പി അനിലിനെയാണ് പിരിച്ചുവിട്ടത്. സംഭവത്തെ കുറിച്ച് കണ്ടക്ടറോട് വിശദീകരണം തേടിയിരുന്നു. എന്നാൽ ഇതിന് മറുപടി നൽകിയിരുന്നില്ല. പിന്നാലെയാണ് നടപടി.

കഴിഞ്ഞ നവംബർ 25 നാണ് നടപടിക്ക് ആസ്പദമായ സംഭവം നടന്നത്. ടിക്കറ്റ് നൽകുമ്പോഴുൾപ്പെടെ യാത്രക്കാരിയായ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറാൻ ശ്രമിക്കുകയും ശരീരത്തിൽ സ്പർശിക്കാൻ ശ്രമിക്കുകയുമായിരുന്നു. സംഭവത്തിൽ അന്ന് തന്നെ പെൺകുട്ടി പരാതി നൽകുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അനിലിനെ കെ എസ് ആർടിസി സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. പിന്നാലെയാണ് നടപടി.