തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ നിന്ന് ഒഴിവാക്കപ്പെട്ട താത്കാലിക ജീവനക്കാർക്ക് കൈത്താങ്ങുമായി വകുപ്പ്. പുറത്താക്കപ്പെട്ട താൽക്കാലിക ജീവനക്കാർക്ക് പുനർനിയമനത്തിന് വഴിയൊരുക്കുന്ന പദ്ധതിയാണ് സർക്കാർ നടപ്പിലാക്കുന്നത്.കോർപ്പറേഷന്റെ ഉപകമ്പനിയായി രൂപവത്കരിക്കുന്ന സിഫ്റ്റിലേക്കായിരിക്കും ഇത്തരക്കാർക്ക് നിയമനം നൽകുക. പത്തുവർഷ ത്തിലധികം പ്രവർത്തിപരിചയമുള്ള താത്കാലിക ജീവനക്കാരെയാണ് ആദ്യം പരിഗണിക്കുക. ഇത് പ്രകാരമുള്ള മുൻഗണനപ്പട്ടികയിൽ നിന്ന്, പരമാവധി 2500 പേർക്കാകും നിയമനം ലഭിക്കുക എന്ന് അധികൃതർ വ്യക്തമാക്കി.

കിഫ്ബി ധനസഹായത്തോടെ വാങ്ങുന്ന സി.എൻ.ജി., എൽ.എൻ.ജി., ഇലക്ട്രിക് ബസുകൾ ഓടി ക്കുന്നതിനുവേണ്ടിയാണ് പ്രത്യേക കമ്പനി രൂപവത്കരിക്കുന്നത്. കെ.എസ്.ആർ.ടി.സിയിൽ നിന്നും വ്യത്യസ്ഥമായ സേവന വേനത വ്യവസ്ഥകളാകും സിഫ്റ്റിൽ ഉണ്ടാകുക.കഴിഞ്ഞ നാലര വർഷത്തിനിടെ 110 ബസുകൾ മാത്രമാണ് വാങ്ങിയത്. കാലപ്പഴക്കത്തിൽ പിൻവലിക്കുന്നതിന് പകരം ബസുകൾ വരുന്നില്ല. ഐ.എൻ.ടി.യു.സി., ഡ്രൈവേഴ്‌സ് യൂണിയൻ, ബി.എം.എസ്., എ. ഐ.ടി.യു.സി. എന്നീ സംഘടനകൾ ഈ നീക്കത്തിനെതിരേ രംഗത്തിറങ്ങി.

അതേസമയം പുതിയ കമ്പനിയുടെ അസ്തിത്വം സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയാണ്. കമ്പനി രൂപവത്കരണം സംബന്ധിച്ച് അന്തിമ തീരുമാനം ആയിട്ടില്ലെന്ന് സർക്കാർ അറിയിച്ചു. കെ.എസ്.ആർ.ടി.സിയുടെ ആസ്തികൾ പുതിയ കമ്പനിക്ക് കൈമാറുന്നതിനെ ഭൂരിഭാഗം തൊഴി ലാളി സംഘടനകളും എതിർക്കുന്നുണ്ട്. പുതിയ ബസുകളുടെ നടത്തിപ്പിന് ബദൽ സംവിധാനം ഏർപ്പെടുത്തുന്നതിനോട് വിയോജിപ്പില്ല. എന്നാൽ നിലവിലെ ബസുകൾ പുതിയ കമ്പനിയി ലേക്ക് മാറ്റുന്നത് മാതൃസ്ഥാപനത്തിന് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.

ഇത് സംബന്ധിച്ച് ശുപാർശ സമർപിക്കാൻ മാനേജ്‌മെൻിനോട് നിർദേശിച്ചിട്ടുണ്ട്. പ്രാഥമിക നിർ ദേശങ്ങളിൽ മാനേജ്‌മെന്റും തൊഴിലാളി സംഘടനകളുമായി ഏഴിന് ചർച്ച നടക്കും. സ്വതന്ത്ര ചുമതലയില്ലാത്ത ഉപകമ്പനിയാകും സിഫ്റ്റ് എന്നും സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അണ്ടർടേക്കിങ് (എസ്.ടി.യു.) പദവി നൽകില്ലെന്നും മാനേജ്‌മെന്റ് വ്യക്തമാക്കിയിട്ടുണ്ട്.

എന്താണ് സിഫ്റ്റ്

ദീർഘദൂര സർവീസുകൾ ലാഭകരമായി നടത്താനാണ് കെഎസ്ആർടിസിക്കു കീഴിൽ സ്വിഫ്റ്റ് (സ്മാർട് വൈസ് ഇന്റഗ്രേറ്റഡ് ഫാസ്റ്റ് ട്രാൻസ്‌പോർട്ട് സിസ്റ്റം) എന്ന പേരിൽ കമ്പനി രൂപീകരിക്കാ ൻ സർക്കാർ ആലോചിച്ചത്.നിലവിൽ ദീർഘദൂര സർവീസുകൾ ആളില്ലാതെ ഓടി നഷ്ടമു ണ്ടാ ക്കുകയാണ്. ഇതു തടയാൻ കൃത്യമായ സമയക്രമീകരണവും ജിപിഎസ് സംവിധാനവും കംപ്യൂട്ട റൈസ്ഡ് ബുക്കിങ്ങും കൊണ്ടുവന്ന് 720 ഹൈടെക് ബസുകൾ ദീർഘദൂര സർവീസിനായി ഈ കമ്പനിയിലേക്കു മാറ്റാനാണു തീരുമാനിച്ചത്. കിഫ്ബി വഴി വാങ്ങുന്ന 360 ഹൈടെക് ബസു കൾക്കു പുറമേ കെഎസ്ആർടിസി ഇപ്പോൾ ഓടിക്കുന്ന എസി ലോ ഫ്‌ളോർ 360 ബസുക ളും ഈ കമ്പനിയിലേക്കു മാറ്റും.

കെഎസ്ആർടിസി ബസും റൂട്ടും പുതിയ കമ്പനിക്കു വാടകയ്ക്കു നൽകുന്ന രീതിയിലാണു വ്യവസ്ഥ. വർക്ഷോപ് സൗകര്യത്തിനും ബസ് സ്റ്റാൻഡുകളിൽ കയറിപ്പോകുന്നതിനും കമ്പനി കെഎസ്ആർടിസിക്കു വാടക നൽകും. ജീവനക്കാരുടെ സേവനത്തിനും വാടക നൽകും. അങ്ങ നെ കമ്പനി വഴി കെഎസ്ആർടിസിക്കും വരുമാനം ലഭിക്കുന്ന രീതിയിലാണ് ആസൂത്രണം ചെയ്തത്. ദീർഘദൂര സ്വകാര്യ സർവീസുകളോടു മത്സരിക്കാൻ ആധുനിക സാങ്കേതികവിദ്യയും ഏകീകൃത കൺട്രോളിങ് സിസ്റ്റവും ഉപയോഗിക്കും.

ധന സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് കമ്പനിയുടെ നടപടികൾ ആസൂത്രണം ചെയ്യുന്നത്. കെഎസ്ആർടിസിക്കു കീഴിൽ ഉപകോർപറേഷൻ ആക്കണമെന്നാണു യൂണിയനു കളുടെ വാദം. ഇതിൽ സാങ്കേതിക, നിയമ പ്രശ്‌നങ്ങളുണ്ടെന്നാണു സർക്കാർ നിലപാട്.