തിരുവനന്തപുരം: ചൊവ്വാഴ്ച നടക്കുന്ന സ്വകാര്യബസ് സമരം നേരിടാൻ ലഭ്യമായ എല്ലാ ബസുകളും സർവീസിന് ഇറക്കാൻ കെഎസ്ആർടിസിക്ക് നിർദ്ദേശം. സ്വകാര്യബസുകൾ മാത്രമുള്ള റൂട്ടിലടക്കം സർവീസ് നടത്തുമെന്ന് കെഎസ്ആർടിസി അറിയിച്ചു.

വിദ്യാർത്ഥികളുടെ ഉൾപ്പെടെ യാത്രാനിരക്ക് വർധിപ്പിക്കണമെന്നും ഡീസൽ സബ്‌സിഡി നൽകണമെന്നും ആവശ്യപ്പെട്ടാണ് സ്വകാര്യബസുകൾ ചൊവ്വാഴ്ച മുതൽ സമരം പ്രഖ്യാപിച്ചത്. ഈ സാഹചര്യത്തിൽ ബസ് ഉടമകളുടെ പ്രതിനിധികളുമായി ഗതാഗതമന്ത്രി ചർച്ച നടത്തും. തിങ്കളാഴ്ച രാത്രി 10ന് കോട്ടയം നാട്ടകം ഗസ്റ്റ്ഹൗസിൽവച്ചാണ് ചർച്ച.