കാഞ്ഞങ്ങാട്: കെ എസ് യു സ്ഥാപക ദിനത്തിൽ അശരണർക്കും, വഴിയാത്രക്കാർക്കും, ഐങ്ങോത്തെ സ്‌നേഹ ഭവൻ തുടങ്ങിയയിടങ്ങളിൽ ഭക്ഷണ വിതരണം നടത്തി ഇന്ദിരാ ഗാന്ധി സെന്റർ ഫോർ എക്‌സലൻസ്.

ചടങ്ങ് ഇന്ദിരാ ഗാന്ധി സെന്റർ ഫോർ എക്‌സലൻസ് രക്ഷാധികാരി കെ.ഐ .തോമസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പത്മരാജൻ ഐങ്ങോത്ത് അധ്യക്ഷത വഹിച്ചു. ഡോ: ദിവ്യ ജിതിൻ , ഷാജി തോയമ്മൽ ,ജോർജുകുട്ടി ജോസഫ് ,ജീവ രാജ് , ആൽബിൻ ബിജു, അലൻ ബിജു ,സതീശൻ ആവിയിൽ സുധീരൻ പുറത്തേക്കൈ, ജിതിൻ തുടങ്ങിയവർ നേതൃത്വം നൽകി