കൂത്തുപറമ്പ്: മന്ത്രി കെ ടി ജലീലിനെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ യുവാവിന് 1000 രൂപ പിഴ. മലപ്പുറം അരീക്കോട് മേത്തയിൽ വീട്ടിൽ ഷാഹിദിനാണ് പിഴ ശിക്ഷ വിധിച്ചത്. വിധിച്ച് കൂത്തുപറമ്പ് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസട്രേറ്റ് കോടതിയുടേതാണ് വിധി. ഫേസ്‌ബുക്ക്, വാട്‌സ്ആപ്പ് എന്നീ സാമൂഹ്യ മാധ്യമങ്ങൾ വഴി കെ ടി ജലീലിനെ അപകീർത്തിപ്പെടുത്തിയതിന് കണ്ണവം പൊലീസാണ് കേസെടുത്തത്.