തൃശൂർ: 40 അടി താഴ്ചയിലേക്കു ചരക്കു ലോറി മറിഞ്ഞ് ഒരാൾ മരിച്ചു. കുതിരാൻ ദേശീയപാതയിൽ രാത്രി പത്തരയോടെയായിരുന്നു അപകടം. തൃശൂർ ഭാഗത്തേക്കു പോയിരുന്ന ചരക്കു ലോറി റോഡരികിൽ സ്ഥാപിച്ചിരുന്ന അയേൺ ക്രാഷ് ഗാർഡുകൾ തകർത്തു താഴേക്ക് പതിക്കുകയായിരുന്നു. ലോറിയിലുണ്ടായിരുന്ന രണ്ട് പേരിൽ ഒരാളെ വേഗം പുറത്തെടുത്തു തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. രണ്ടാമത്തെയാൾ ലോറിക്കുള്ളിൽ ഏറെ നേരം കുടുങ്ങി.

തൃശൂരിൽ നിന്നെത്തിയ അഗ്‌നി സുരക്ഷാസേനയും പൊലീസും ചേർന്നു രക്ഷാപ്രവർത്തനം നടത്തി. ലോറി ജീവനക്കാർ തമിഴ്‌നാട് സ്വദേശികളാണ്.