കൊച്ചി: ലക്ഷദ്വീപിലെ നിയമ പരിഷ്‌കരണങ്ങൾക്കെതിരെ പ്രതിഷേധം തുടരുന്നതിനിടെ കളക്ടറുടെ കോലം കത്തിച്ച സംഭവത്തിൽ ജയിലിലടച്ച യുവാക്കളെ ഉടൻ മോചിപ്പിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു.

യുവാക്കളെ അറസ്റ്റ് ചെയ്ത് അഞ്ച് ദിവസം റിമാന്റിൽ താമസിപ്പിച്ച് അവരുടെ സ്വാതന്ത്ര്യം ഹനിച്ചുവെന്ന് വിലയിരുത്തിയ കോടതി, ഇത് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സബ് ഡിവിഷണൽ മജിസ്ടേറ്റിന് നിർദ്ദേശം നൽകി.

ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്ററുടെ വിവാദനയങ്ങളെ അംഗീകരിച്ച കലക്ടർ അസഗർ അലിക്കെതിരെ പ്രതിഷേധിച്ചവരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. കിൽത്താൻ ദ്വീപിൽ 12 പേരെയാണ് അറസ്റ്റ ചെയ്തത്. . കോൺഗ്രസ കിൽത്താൻ ഘടകം പ്രസിഡന്റ റഹമത്തുള്ളയടക്കമുള്ളവരെയാണ അറസ്റ്റ ചെയ്തത്.

എറണാകുളത്ത നടന്ന വാർത്താസമ്മേളനത്തിൽ കലകടർ അസഗർ അലി വ്യാജ പ്രസതാവനകൾ നടത്തിയെന്നാരോപിച്ച ലക്ഷദ്വീപിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. കിൽത്താൻ ദ്വീപിൽ പ്രതിഷേധക്കാർ കലകടറുടെ കോലവും കത്തിച്ചു. കിൽത്താൻ ദ്വീപിൽ മയക്കുമരുന്ന കേസുകൾ വർധിക്കുന്നുവെന്നാണ കലകടർ പറഞ്ഞത്. ഇത കൂടാതെ മറ്റു ദ്വീപുകളിലെ വീടുകളിൽ മെഴുതിരി കത്തിച്ചും സമൂഹമാധ്യമങ്ങളിലൂടെയും കല്കടർക്കെതിരെ പ്രതിഷേധമിരമ്പിയിരുന്നു.

എയർ ആംബുലൻസ് ഉപയോഗത്തിൽ മാർഗ്ഗ നിർദ്ദേശം പുറപ്പെടുവിക്കാൻ മറ്റൊരു ഹർജി പരിഗണിക്കവെയാണ് അറസ്റ്റിലായ യുവാക്കളെ മോചിപ്പിക്കാൻ കോടതി നിർദ്ദേശിച്ചത്.

ലക്ഷദ്വീപിലെ രോഗികളെ ചികിത്സയ്ക്കായി കൊച്ചിയിലെത്തിക്കുന്നതിന് മാർഗരേഖ തയ്യാറാക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. ഇതിനായി 10 ദിവസം അനുവദിക്കുന്നതായും കോടതി അറിയിച്ചു. ലക്ഷദ്വീപിൽ നിന്നും ഹെലികോപ്ടറിൽ രോഗികളെ കൊച്ചിയിലെത്തിക്കുന്നതിൽ ഏകീകരണ സ്വഭാവം വേണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ.

ലക്ഷദ്വീപിൽ നിന്നും കൊച്ചിയിലേക്ക് രോഗികളെ ഹെലികോപ്ടർ മാർഗം എത്തിക്കുന്നതിനും അതോടൊപ്പം മറ്റ് ദ്വീപുകളിൽ നിന്ന് കവരത്തി ദ്വീപിലേക്ക് രോഗികളെ എയർ ആംബുലൻസിൽ കൊണ്ടു വരുന്നതിനുള്ള നടപടി ക്രമങ്ങളുടെ മാർഗ നിർദ്ദേശങ്ങൾ പത്ത് ദിവസത്തിനകം രൂപവൽക്കരിക്കണമെന്ന നിർദ്ദേശമാണ് ഹൈക്കോടതി ലക്ഷദ്വീപ് ഭരണകൂടത്തിന് നൽകിയിരിക്കുന്നത്.

നേരത്തെ രോഗികളെ ചികിത്സിക്കുന്ന ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഉണ്ടായിരുന്നെങ്കിൽ ഹെലികോപ്ടറിൽ കൊച്ചിയിൽ എത്തിക്കാമായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ദ്വീപിൽ കൊണ്ടു വന്ന വിജ്ഞാപനമനുസരിച്ച് നാലംഗ മെഡിക്കൽ ബോർഡിന്റെ അനുമതിയുണ്ടെങ്കിൽ മാത്രമേ രോഗികളെ ഹെലിക്ടോപ്ടറിൽ അയച്ച് ചികിത്സ നൽകാൻ പറ്റുകയുള്ളൂ. ഇതിനതിരെയായിരുന്നു ഹർജി.