പത്തനംതിട്ട: നാരങ്ങാനത്ത് ഉരുൾപൊട്ടലിൽ ഒരു വീട് പൂർണമായും തകർന്നു. നാരാങ്ങാനം പഞ്ചായത്ത് 14ാം വാർഡിൽ വാഴത്തോപ്പിൽ വിശ്വനാഥന്റെ വീടാണ് പൂർണമായും തകർന്നത്. ആളപായമില്ല. രാത്രി 8 മണിയോടെയാണ് സംഭവം.

ഒരു മലയുടെ ഭാഗത്തെ പാറയും മണ്ണും അടർന്നു വീടിനു മുകളിലേക്ക് വീഴുകയായിരുന്നു. വിശ്വനാഥനും ഭാര്യ വനജയും മാത്രമായിരുന്നു ഈ സമയം വീട്ടിൽ. മഴ തൊർന്ന സമയത്താണ് ഉരുൾപൊട്ടൽ.

വെള്ളം കുത്തിയൊഴുകി വരുന്നതു കണ്ട് ഇരുവരും വീടുവിട്ട് ഓടി. പിന്നാലെ പാറയും മണ്ണും വന്ന് വീടിനു മുകളിൽ പതിക്കുകയായിരുന്നു. സമീപത്തെ 4 വീടുകളും അപകട ഭീഷണിയിലാണ്.