ഇടുക്കി: ബോഡിമെട്ടിന് സമീപം മണ്ണിടിഞ്ഞ് റോഡിലേക്ക് വീണ് ഗതാഗതം തടസപ്പെട്ടു. കൊച്ചി ധനുഷ്‌കോടി ദേശീയപാതയിൽ മുന്തലിനും ബോഡിമെട്ട് ചെക്ക് പോസ്റ്റിനുമിടയിലാണ് വൻ പാറയും മണ്ണും റോഡിലേക്ക് ഇടിഞ്ഞു വീണത്.

രണ്ട് ദിവസമായി രാത്രിയിൽ ശക്തമായ മഴയാണ് മേഖലയിൽ പെയ്തത്. തമിഴ്‌നാട്ടിൽ ബോഡിയിലും കേരളത്തിൽ ബോഡിമെട്ട് ചെക്ക് പോസ്റ്റിലും വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നു. ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു.