കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്തിൽ വൻ കൊക്കെയ്ൻ വേട്ട. അഞ്ചരക്കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നാണ് പിടികൂടിയത്. ഐവറികോസ്റ്റിൽ നിന്നെത്തിയ യുവതിയിൽ നിന്നാണ് 534 ഗ്രാം കൊക്കെയ്ൻ പിടിച്ചെടുത്തത്.കൊക്കെയ്ൻ കൈപ്പറ്റാനെത്തിയ യുവതിയും പിടിയിലായിട്ടുണ്ട്.

നൈജീരിയൻ സ്വദേശിയായ യുവതിയാണ് കൊക്കെയ്ൻ വാങ്ങാനായി എത്തിയത്. മയക്കുമരുന്ന് കടത്തുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പരിശോധന ശക്തമാക്കിയിരുന്നു. അതിനിടെയാണ് ഐവറികോസ്റ്റിൽ നിന്നെത്തിയ യുവതി പിടിയിലായത്.