കൊച്ചി: ഇന്ദിര ഗാന്ധി ഓപ്പൺ യൂണിവേഴ്‌സിറ്റി 2018 ജനുവരി സെക്ഷനിൽ ആരംഭിക്കുന്ന വിവിധ കോഴ്‌സുകൾക്ക് ഓൺലൈൻ അപേക്ഷിക്കാവുന്ന അവസാന തീയതി ഈ മാസം 15 വരെ നീട്ടി.

ഇഗ്‌നോയുടെ വിവിധ സർട്ടിഫിക്കേറ്റ് കോഴ്‌സുകൾ, ഡിപ്ലാമ,ഡിഗ്രി,മാസ്റ്റർ ഡിഗ്രി പ്രോഗ്രാമുകൾ, സയൻസ് ആർട്‌സ്,ടൂറിസം സ്റ്റഡീസ്,കോമേഴ്‌സ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ,ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്,സോഷ്യൽ വർക്ക് വിഷങ്ങളിൽ ബിരുദ പഠനം, വ്യത്യസ്ഥ സർട്ടിഫിക്കേറ്റ് ഡിപ്ലോമ സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾക്കും ബാച്ചിലർ പ്രിപ്രേറ്ററി പ്രോഗ്രാമുകൾ (ബി.പി.പി) എന്നിവയ്ക്കാണ് ഇപ്പോൾ അപേക്ഷിക്കാവുന്നത്.

ഓൺലൈനിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.വിശദ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷിക്കുന്നതിനും www.ignou.ac.in വെബ്‌സൈറ്റ് അല്ലെങ്കിൽ https://onlineadmission.ignou.ac.in എന്ന ലിങ്ക് സന്ദർശിക്കുക. ജനുവരി 2018 സെക്ഷനിൽ ആരംഭിക്കുന്ന വിവിധ കോഴ്‌സുകൾക്ക് പ്രവേശനം ആഗ്രഹിക്കുന്നവരുടെ സൗകര്യത്തിന് കൊച്ചിൻ മേഖല ഇഗ്നോ കേന്ദ്രത്തിൽ ഓൺലൈൻ ഹെൽപ് ഡെസ്‌കും കൂടാതെ എല്ലാ പ്രവർത്തി ദിവസവും രാവിലെ 10:30 മുതൽ 11:30 വരെയും വൈകിട്ട് മൂന്നു മുതൽ നാലുവരെയും പ്രീഅഡ്‌മിഷൻ കൗൺസിലിങ്ങും നൽകുന്നുണ്ട്.