കോഴിക്കോട്: ബെംഗളൂരുവില്‍ നിന്ന് കോഴിക്കോടേക്ക് വരുകയായിരുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ എക്‌സ്പ്രസ് ബസില്‍ കഞ്ചാവ് കടത്താന്‍ ശ്രമം. സീറ്റിന് മുകളിലെ ബസില്‍ ഉണ്ടായിരുന്ന ബാഗില്‍ നിന്ന് 80 പാക്കറ്റ് സിഗരറ്റ്, കെഎസ്ആര്‍ടിസി വിജിലന്‍സ് വിഭാഗമാണ് പിടികൂടിയത്.

സിഗരറ്റ് എക്‌സൈസിന് കൈമാറി. ആരാണ് കടത്താന്‍ ശ്രമിച്ചതെന്ന് വ്യക്തമല്ല. ആരാണ് സിഗരറ്റ് കടത്താന്‍ ശ്രമിച്ചതെന്ന് അറിയില്ലെന്ന് പറഞ്ഞെങ്കിലും കണ്ടക്ടര്‍ക്കെതിരെ നടപടി എടുക്കാന്‍ വിജിലന്‍സ് ശുപാര്‍ശ ചെയ്തു.

ബസില്‍ നിയമവിരുദ്ധ കാര്യങ്ങള്‍ കണ്ടെത്തിയാല്‍ നടപടി സ്വീകരിക്കേണ്ടത് കണ്ടക്ടറാണെന്നും കണ്ടക്ടര്‍ ഇക്കാര്യം ശ്രദ്ധിച്ചില്ല എന്നുമാണ് വിശദീകരണം. അതിനാലാണ് കണ്ടെക്ടര്‍ക്കെതിരെ വിജിലന്‍സ് എക്‌സിക്യൂട്ടിവ് ഡയരക്ടര്‍ക്ക് നടപടിക്കായി വിജിലന്‍സ് ഇന്‍സ്‌പെക്ടര്‍ ശുപാര്‍ശ നല്‍കിയത്.