ആലപ്പുഴ: കായംകുളത്ത് വാഹനാപകടത്തില്‍ പൊലിസ് ഉദ്യോഗസ്ഥന്‍ മരിച്ചു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി പ്രദീപ് ജെ ആണ് മരിച്ചത്. കായംകുളം രണ്ടാംകുറ്റി ഓലകെട്ടി അമ്പലം മാവേലിക്കര റോഡിലാണ് വാഹനാപകടമുണ്ടായത്. കൊല്ലം സബ്ജയിലിലെ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസറാണ് പ്രദീപ്.