ചെറുതോണി: മഞ്ഞപ്പിത്തം ബാധിച്ച് ബെംഗളൂരുവില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. മേലുകാവുമറ്റം മഠത്തിപ്പറമ്പില്‍ പ്രശാന്തിന്റെ ഭാര്യ ദിവ്യ പ്രശാന്താണ് (32) മരിച്ചത്. ഐടി ജീവനക്കാരനായ ഭര്‍ത്താവ് പ്രശാന്തിനൊപ്പം ദിവ്യ ബെംഗളൂരുവിലാണു താമസിച്ചിരുന്നത്. മഞ്ഞപ്പിത്തം ബാധിച്ചിതിനെ തുടര്‍ന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്നു.

റിട്ട.സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഭൂമിയാംകുളം മൂന്നോലിക്കല്‍ സോമനാഥന്റെയും സുജയുടെയും മകളാണ് ദിവ്യ. സംസ്‌കാരം ഇന്ന് 2ന് ഭൂമിയാംകുളത്ത് മൂന്നോലിക്കല്‍ വീട്ടുവളപ്പില്‍. ഏകസഹോദരി: ദീപ.