തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആറ്റിങ്ങൽ നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി ഒ എസ് അംബികയ്ക്ക് പരിക്കേറ്റു. കാരേറ്റ് ജംഗ്ഷനിൽ വോട്ട് അഭ്യർത്ഥിക്കുന്നനിടെ റോഡിലുണ്ടായിരുന്ന സ്ലാബ് ഇടിഞ്ഞ് കാലിനാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ല.