തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയല്ല, അമിത് ഷാ വന്നാലും നേമത്ത് എൽഡിഎഫ് ജയിക്കുമെന്ന് സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണൻ. നേമത്ത് എൽഡിഎഫ് സ്ഥാനാർത്ഥി ശിവൻകുട്ടി ആയതിനാലാണ് അവിടെ മത്സരിക്കാനില്ലെന്ന് ഉമ്മൻ ചാണ്ടി ഹൈക്കമാൻറിനെ അറിയിച്ചതെന്ന് കോടിയേരി പറഞ്ഞു. നേമത്തേയ്ക്ക് രമേശ് ചെന്നിത്തലയും ഇല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കരുണാകരനെ തിരുവനന്തപുരം ലോകസഭയിൽ പരാജയപ്പെടുത്തിയവരാണ് എൽഡിഎഫ്. ഉമ്മൻ ചാണ്ടിക്ക്‌ നേമത്തെ കുറിച്ച് നന്നായി അറിയാമെന്നും കോടിയേരി പറഞ്ഞു.