തിരുവനന്തപുരം: ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹീം ദേശീയ അധ്യക്ഷനാകും. ഡൽഹിയിൽ ചേർന്ന സംഘടന ഫ്രാക്ഷൻ യോഗത്തിൽ ഇക്കാര്യത്തിൽ ധാരണയായി.

വ്യാഴാഴ്ച ചേരുന്ന കേന്ദ്ര കമ്മറ്റി യോഗം റഹിമിനെ ഔദ്യോഗികമായി തിരഞ്ഞെടുക്കും. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് സ്ഥാനം ഒഴിയുന്നതോടെയാണ് റഹിം ദേശീയ അധ്യക്ഷനാകുന്നത്.