കുമളി : കുമളി 62-ാം മൈലിൽ എസ്റ്റേറ്റിലെ കിണറ്റിൽ വീണ പുലിയെ രക്ഷപെടുത്തി. പെരിയാർ കടുവ സങ്കേതത്തിന്റെ അതിർത്തിയിൽ നിന്ന് ഒരു കിലോമീറ്ററോളം അകലെയാണ് ഈ കിണർ.

കിണറ്റിൽ വീണ പുലിക്ക് മൂന്നു വയസ്സുണ്ട്. വനപാലകർ എത്തി കിണറിലെ വെള്ളം വറ്റിച്ചതിനു ശേഷം പുലിയെ രക്ഷപ്പെടുത്തി കാട്ടിലേക്കു വിട്ടു.

പുലി വീണ ഉടൻ തന്നെ ആളുകളുടെ ശ്രദ്ധയിൽപെട്ടതിനാൽ വനപാലകരെ വിവരം അറിയിക്കുകയായിരുന്നു.