നാസിക്: സുഖപ്രസവത്തിനായി കാടുപേക്ഷിച്ച് ​ഗ്രാമത്തിലെത്തി പുള്ളിപ്പുലി. പ്രസവം കഴിഞ്ഞ് തന്റെ കുഞ്ഞുങ്ങളുമായി കാട്ടിലേക്ക് തിരിച്ചുപോയ പുലി ​ഗ്രാമലാസികൾക്കാർക്കും യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കിയുമില്ല. മഹാരാഷ്ട്രയിലെ നാസിക്കിലാണ് സംഭവം. നാസിക്കിലെ ഒരു ഗ്രാമത്തിലെ ഒരു കുടിലിൽ നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയ ശേഷം, ഒരു പുള്ളിപ്പുലി തന്റെ ഓരോ പുതിയ സന്താനങ്ങളെയും ഓരോന്നായി കടിച്ചെടുത്ത് കാട്ടിലേക്ക് കൊണ്ടുപോയി. കുഞ്ഞുങ്ങൾ ഓരോന്നിനേയും കടിച്ചെടുത്ത് സാവധാനമായിരുന്നു യാത്ര. കുഞ്ഞുങ്ങളെ കടിച്ചെടുത്ത് കാട്ടിലേക്ക് മടങ്ങുന്ന പുള്ളിപുലിയുടെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്.

ആദ്യ കുഞ്ഞുമായി പോയി നാല് മണിക്കൂറിന് ശേഷമാണ് രണ്ടാമത്തെ കുഞ്ഞിനെ എടുക്കാൻ പുലി തിരിച്ചെത്തിയത്. മൂന്നാമത്തേതിനെ എടുക്കാൻ രണ്ട് മിനുട്ടു കൊണ്ട് എത്തുകയും ചെയ്തു. കുഞ്ഞുങ്ങളെ സൂക്ഷിക്കാൻ സുരക്ഷിതമായ സ്ഥലം തേടിയതാണ് നാല് മണിക്കൂർ വൈകാൻ കാരണമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു

മഴക്കാലമായതിനാൽ വനമേഖല നനഞ്ഞതും തണുപ്പുള്ളതുമായതിനാൽ പുള്ളിപ്പുലി പ്രസവത്തിനായി ഗ്രാമത്തിലെത്തിയതാണെന്ന് ഫോറസ്റ്റ് ഓഫീസർ തുഷാർ ചവാൻ പറഞ്ഞു. നാസിക് ഗ്രാമത്തിലാണ് പ്രസവത്തിനായി പുള്ളിപുലി കാടിറങ്ങി എത്തിയത്. ഗ്രാമത്തിലെ ഒഴിഞ്ഞ കുടിലിലായിരുന്നു പ്രസവം. നാല് കുഞ്ഞുങ്ങളാണ് പുറത്തു വന്നത്. സുഖപ്രസവമായിരുന്നു. ഇരുപത്തിനാല് മണിക്കൂരും വനംവകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നു പുള്ളിപുലിയും കുഞ്ഞുങ്ങളും. അഞ്ച് പേരും സുരക്ഷിതരാണെന്ന് ഉറപ്പു വരുത്താൻ വേണ്ടിയായിരുന്നു നിരീക്ഷണം.

പകൽ സമയങ്ങളിൽ ഉറങ്ങി രാത്രി ഇര തേടി ഇറങ്ങുന്നതാണ് പുള്ളിപുലികളുടെ രീതി. എന്നാൽ ഈ പുള്ളിപുലി അതിൽ നിന്നും വ്യത്യസ്തയാണെന്ന ചാവൽ പറയുന്നു. രാത്രി സമയങ്ങളിൽ കുഞ്ഞുങ്ങൾക്ക് പാൽ നൽകി അവയ്ക്കൊപ്പം കഴിയുകയും പകൽ ഉണർന്നിരിക്കുകയുമാണ് ഈ അമ്മ. ഗ്രാമവാസികൾക്കോ വനംവകുപ്പ് ഉദ്യോഗസ്ഥർക്കോ യാതൊരു ബുദ്ധിമുട്ടും പുള്ളിപുലി ഉണ്ടാക്കിയതുമില്ല.

"അമ്മയും നാല് കുട്ടികളും വളരെ ആരോഗ്യവതിയാണ്. അവർ ഇ-നിരീക്ഷണത്തിലായിരുന്നു അതിനാൽ ഞങ്ങൾക്ക് അവളുടെ കുഞ്ഞുങ്ങളെ നിരീക്ഷിക്കാനും അവ ശരിയാണെന്ന് ഉറപ്പാക്കാനും കഴിയും. പുള്ളിപ്പുലികൾക്ക് സാധാരണയായി പകൽ ഉറങ്ങാനും രാത്രിയിൽ വേട്ടയാടാനുമുള്ള പ്രവണതയുണ്ട്. എന്നാൽ ഈ പുള്ളിപ്പുലി നേരെ വിപരീതമാണ് ചെയ്യുന്നത്. അവളുടെ കുഞ്ഞുങ്ങൾ ഉണർന്നിരിക്കുകയും പകൽ സമയത്ത് കളിക്കുകയും ചെയ്യുമ്പോൾ അവൾ രാത്രിയിൽ ഭക്ഷണം നൽകുന്നു. അവൾ വളരെ സൗമ്യയായിരുന്നു, വനംവകുപ്പ് സംഘത്തെയോ ഗ്രാമീണരെയോ അവർ ഉപദ്രവിച്ചിട്ടില്ല, "ചവാൻ പറഞ്ഞു.