ഭോപ്പാൽ: മധ്യപ്രദേശിലെ ഉമരിയ ജില്ലയിലെ ബന്ദവ്ഗഡ് ടൈഗർ റിസർവിലെ മരത്തിൽ പുള്ളിപ്പുലികൾ ഇണ ചേരുന്ന അപൂർവ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. എംപി ടൈഗർ ഫൗണ്ടേഷൻ സൊസൈറ്റിയുടെ ഫേസ്‌ബുക്ക് പേജിലാണ് ഈ വീഡിയോ അപ് ലോഡ് ചെയ്തത്. ഇതിനകം 64 ലക്ഷത്തിലധികം പേരാണ് ഈ വീഡിയോ കണ്ടത്.

നവംബർ 30ന് വന്യജീവി ഫോട്ടോഗ്രാഫറായ രവി പഥകം ആണ് ഈ വീഡിയോ പകർത്തിയത്. 40 സെക്കന്റാണ് വീഡിയോയുടെ ദൈർഘ്യം. പുലികളുടെ ലോകത്തെ നിമിഷങ്ങൾ കാണുകയോ അത് ക്യാമറയിൽ പകർത്തുകയോ ചെയ്യുക അത്ര എളുപ്പമുള്ള കാര്യമല്ലെന്നാണ് തലക്കെട്ടിൽ കുറിച്ചത്.