തലശേരി: കണ്ണൂർ ജില്ലയിലെ മലയോരത്ത്ചാരായം അനധികൃതമായി കൈവശം വച്ചതിനു മധ്യവയസ്‌കന് തടവും പിഴയും. കൊട്ടിയൂർ കുനമ്പുള്ളതിൽ ജയിംസി (50) നെയാണ് ഒരുവർഷം തടവിനും ഒരു ലക്ഷം രൂപ പിഴ അടക്കാനും പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി കെ. സന്തോഷ് വേണു ശിക്ഷിച്ചത്. പേരാവൂർ എക്സൈസ് സംഘമാണ് നാലു ലിറ്റർ ചാരായം പിടികൂടിയത്. പ്രോസിക്യൂഷനു വേണ്ടി അഡീഷനൽ പബ്ലിക്ക് പ്രോസിക്യൂട്ടർ സി.കെ രാമചന്ദ്രൻ ഹാജരായി.