തിരുവനന്തപുരം: സംസ്ഥാനത്ത് ഇറക്കുമതി ചെയ്യുന്ന വിദേശനിർമ്മിത മദ്യത്തിന് വില വർധിപ്പിച്ചു. വെയർഹൗസ് നികുതി കൂട്ടിയതോടെയാണ് വില വർധിച്ചത്. വെയർഹൗസ് ലാഭവിഹിതം 2.5 ശതമാനത്തിൽ നിന്ന് 14 ശതമാനമാക്കിയാണ് ഉയർത്തിയത്. ഇന്ത്യൻ നിർമ്മിത മദ്യം, വൈൻ, ബിയർ എന്നിവയുടെ വിലയിൽ മാറ്റമില്ല.

കോവിഡ് കാല വരുമാന നഷ്ടം നികത്താനാണ് വില ഉയർത്തുന്നത് എന്നാണ് സർക്കാർ വിശദീകരണം. പ്രമുഖ ബ്രാൻഡുകൾക്ക് ആയിരം രൂപയോളം വില കൂടുമെന്നാണ് റിപ്പോർട്ടുകൾ.