ഹൈദരാബാദ്: തെലങ്കാനയിൽ ജൂൺ ഒൻപത് വരെ ലോക്ഡൗൺ നീട്ടാൻ സർക്കാർ തീരുമാനിച്ചു. മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് ലോക്ഡൗൺ നീട്ടാൻ തീരുമാനിച്ചത്.

രാവിലെ 6 മുതൽ ഉച്ചയ്ക്ക് 1 വരെ ലോക്ഡൗണിന് ഇളവുണ്ടാകും. വിദേശരാജ്യങ്ങളിലേക്ക് പഠിക്കാൻ പോകുന്ന വിദ്യാർത്ഥികൾക്ക് വാക്‌സീന് മുൻഗണന നൽകും. സംസ്ഥാനത്ത് 7 മെഡിക്കൽ കോളജുകൾകൂടി ആരംഭിക്കുന്നതിനും യോഗം തീരുമാനിച്ചു.