ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ദിനമായ മെയ് രണ്ടിന് തമിഴ്‌നാട്ടിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.

തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ, സ്ഥാനാർത്ഥികൾ, കൗണ്ടിങ് ഏജന്റുമാർ, ഭക്ഷണ വിതരണം തുങ്ങിയവയെ ലോക്ക്ഡൗണിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ചെന്നൈ മെട്രോ സർവീസ് മിതമായ സർവീസുകൾ നടത്തുമെന്നും ഉത്തരവിൽ പറയുന്നു.

നിയന്ത്രണങ്ങൾ വോട്ടെണ്ണലിനെ ബാധിക്കാതെയായിരിക്കുമെന്ന് ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

നേരത്തെ, ഉത്തർപ്രദേശിലും ലോകക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. നിലവിലുള്ള വാരാന്ത്യ ലോക്ക്ഡൗൺ മെയ് നാലുവരെ നീട്ടുകയാണ് ചെയ്തത്. കർണാടകയിലും ഗോവയിലും നിലവിൽ ലോക്ക്ഡൗൺ തുടരുന്നുണ്ട്.