പാലക്കാട്: പാലക്കാട് മണ്ണുത്തി ദേശീയപാതയിൽ ഡീസൽ ടാങ്ക് പൊട്ടി ലോറിക്ക് തീപിടിച്ചു. പെരുമ്പാവൂരിൽ നിന്ന് പ്ലൈവുഡ് കയറ്റിപ്പോവുകയായിരുന്ന ലോറിയാണ് തീപിടിച്ചത്. സിഗ്‌നൽ ജംഗ്ഷനിൽ നിർത്തിയിട്ടിരുന്നതിനാൽ വൻദുരന്തം ഒഴിവായി.

ആലത്തൂർ സ്വാതി ജംഗ്ഷനിലാണ് അപകടം നടന്നത്. തീപിടിത്തത്തിൽ ലോറി കത്തിയമർന്നു.ഡ്രൈവർ ധർമ്മപുരി സ്വദേശി ജയകുമാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വ്യാഴാഴ്ച വൈകിട്ട് 6.10നാണ് അപകടം ഉണ്ടായത്. സിഗ്‌നലിൽ നിർത്തിയിട്ടശേഷം വണ്ടി എടുക്കുമ്പോഴായിരുന്നു തീ പിടുത്തം. മറ്റു വാഹനങ്ങൾ സ്ഥലത്തു നിന്നു നീക്കി. ആലത്തൂരിൽ നിന്ന് ഫയർഫോഴ്‌സ് എത്തി തീയണച്ചു.