കാസർകോട്: ജില്ലയുടെ കിഴക്കൻ മേഖലയായ പാണത്തൂരിനടുത്ത് പരിയാരത്തുണ്ടായ വാഹനാപകടത്തിൽ നാല് മരണം. മരം കയറ്റി വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം. മൂന്ന് പേർക്ക് പരിക്കേറ്റു. കെ ബാബു, രംഗപ്പു, എംകെ മോഹനൻ, നാരായണൻ എന്നിവരാണ് മരിച്ചത്. ഇവർ രാജപുരം, പാണത്തൂർ, കുണ്ടുപ്പള്ളി സ്വദേശികളാണ്. അപകടത്തിൽ ലോറി തലകീഴായാണ് മറിഞ്ഞത്. ലോറിയുടെ ഡ്രൈവർ അടക്കമുള്ളവരാണ് മരിച്ചത്.

ഇന്ന് വൈകീട്ട് മൂന്നരയോടെയാണ് അപകടം നടന്നത്. അപകട സമയത്ത് ലോറിയിൽ ഒൻപത് പേർ ഉണ്ടായിരുന്നു. ലോറിയുടെ ബ്രേക്ക് പൊട്ടിയതാണ് അപകടത്തിന് കാരണമെന്നാണ് വിവരം. രാജപുരം കല്ലപ്പള്ളിയിൽ നിന്നും പാണത്തൂരിലേക്ക്വ പോവുകയായിരുന്നു ലോറി. രാജപുരം പൊലീസും നാട്ടുകാരും കുറ്റിക്കോലിൽ നിന്നെത്തിയ ഫയർ ഫോഴ്‌സും ചേർന്നാണ് സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തിയത്.