കണ്ണുർ: സിപിഎമ്മിനെതിരെ വ്യാജ വാർത്ത കൊടുക്കുന്ന ഏഷ്യാനെറ്റിനു പിന്നിൽ പ്രവർത്തിക്കുന്നത് ചില ദുഷ്ട ചിന്താഗതിക്കാരാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ പറഞ്ഞു. കണ്ണൂരിൽ വ്യാജ വാർത്ത നിർമ്മിതിക്കെതിരെ എൽ.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഏഷ്യാനെറ്റ് ബ്യൂറോയ്ക്കു മുൻപിൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം ഉടമകളുടെ താൽപ്പര്യം അനുസരിച്ചാണ് ചില മാധ്യമങ്ങൾ വാർത്ത ചമയ്ക്കുന്നത്. സത്യത്തിന്റെ ഒരംശം പോലും ചില വാർത്തകളിലുണ്ടാവില്ല.

ചില ദുഷ്ട ബുദ്ധികളാണ് വർഷങ്ങളായി സിപിഎം വിരുദ്ധ പ്രചാരവേല നടത്തുന്നത്.മൻസുർ വധം ഏറെ ദൗർഭാഗ്യകരമാണ് എന്നാൽ അതിനെ തുടർന്നുണ്ടായ സംഭവങ്ങൾ വ്യാജവാർത്തകൾ ചമയ്ക്കു കയാണ് ഏഷ്യാനെറ്റും ഒരു വിഭാഗം മാധ്യമങ്ങളും. മൻസുർ വധക്കേസിൽ പ്രതി ചേർത്തിട്ടുള്ള ശ്രീരാഗ് മരിച്ച നിലയിലെന്നായിരുന്നു ഏഷ്യാനെറ്റിൽ വാർത്ത വന്നത്. ഇതു വായിച്ച് ഞാനടക്കമുള്ളവർ ഞെട്ടിപ്പോയി. വാട്‌സ് ആപ്പിലുടെ ഒരു സുഹൃത്ത് അയച്ചു തന്നപ്പോഴാണ് ഈക്കാര്യം അറിയുന്നത്.

ഈ വിഷയം ചോദിച്ചപ്പോൾ ഞങ്ങൾ തെറ്റുതിരുത്തിയെന്നാണ് ഏഷ്യാനെറ്റ് ലേഖകന്റെ മറുപടി എന്നാൽ ഈ വാർത്ത ശ്രീരാഗിന്റെ കുടുംബാംഗങ്ങൾക്ക് എത്ര മാത്രം വേദനയുണ്ടാക്കിയെന്ന് ഇവർക്കറിയുമോയെന്നും ജയരാജൻ ചോദിച്ചു. നേരത്തെ ചാനൽ ചർച്ചയ്ക്കിടെ സി.പിഎമ്മിനെ അപകീർത്തിപ്പെടുത്തുന്ന വിധത്തിൽ പരാമർശങ്ങൾ വിനു വി ജോൺ നടത്തിയതിന് സിപിഎം ഏഷ്യാനെറ്റ് ചാനൽ ചർച്ച ബഹിഷ്‌കരിച്ചതാണ് സിപിഎമ്മിന്റെ ഒരാളെ വിളിച്ച് അയാൾക്ക് മതിയായ സമയം നൽകാതെ കോൺഗ്രസ്, ബിജെപി, വലതുപക്ഷ രാഷ്ട്രീയ നിരീക്ഷകർ.

അവതാരകനായ വിനു.വി ജോൺ എന്നിവർ ചേർന്ന് ബാക്കിയുള്ള സമയം അക്രമിക്കുകയാണ് ചെയ്യുന്നത്. ഇതിലെ നീതി നിഷേധം ചൂണ്ടിക്കാണിച്ചാണ് ഞങ്ങൾ ചാനൽ ബഹിഷ്‌കരിച്ചത്. എ.കെ.ജി സെന്ററിൽ വന്ന് തെറ്റുപറ്റിയെന്ന് ഏഷ്യാനൈറ്റ് ചീഫ് എം.ജി രാധാകൃഷ്ണനും വിനു വി ജോണും പറഞ്ഞതിനെ തുടർന്നാണ് പാർട്ടി നേതാക്കൾ വീണ്ടും ചർച്ചയിൽ പങ്കെടുത്തതെന്നും ജയരാജൻ പറഞ്ഞു. ചില മ പത്രങ്ങളും ഏഷ്യാനെറ്റും സിപിഎമ്മിനെതിരെ വർഗ സ്വഭാവങ്ങൾ കാണിക്കുകയാണ്.രതീഷിന്റെ മരണം കൊലപാതകമാണെന്നാണ് ഇവരുടെ കണ്ടുപിടിത്തം എന്നാൽ ഈക്കാര്യം പൊലിസോ ഡോക്ടർമാരോ ആരെങ്കിലും പറഞ്ഞിട്ടുണ്ടോ?

ഈക്കാര്യം പറഞ്ഞത് കോൺഗ്രസ് നേതാവ് സുധാകരനാണ്.വായയ്ക്കു തോന്നുന്നത് കോതയ്ക്ക് പാട്ടെന്നതാണ് സുധാകരന്റെ ശൈലി.രതീഷിനെ കൊന്ന് കെട്ടി തുക്കിയതാ ണെന്നാണ് സുധാകരൻ പറയുന്നത്. എന്നാൽ ഇതിന് തെളിവുണ്ടോയെന്നു ചോദിച്ചപ്പോൾ ജയരാജന്മാരോട് അതു പറയേണ്ട കാര്യമില്ലെന്നാണ് പറയുന്നത്. ഇമ്മാതിരി വർത്തമാനമൊക്കെ വീട്ടിൽ വച്ചാൽ മതിയെന്നും ജയരാജൻ സുധാകരന് മുന്നറിയിപ്പു നൽകി. താവക്കരയിൽ നടന്ന പ്രതിഷേധ സംഗമത്തിൽ സിപിഎം സംസ്ഥാന സമിതിയംഗം കെ.പി സഹദേവൻ അധ്യക്ഷനായി.