മുംബൈ: ദീപാവലി ദിവസം മലയാളികളെ കണ്ണീരിലാഴ്‌ത്തി മഹാരാഷ്ട്രയിലെ മലയാളികളുടെ മരണ വാർത്ത. നവി മുംബയിൽ ഇന്ന് പുലർച്ചയൊണ് മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടത്. അഞ്ച് പേർ തൽക്ഷണം തന്നെ മരിച്ചിരുന്നു.

എട്ടു പേർക്ക് പരുക്കേറ്റു. പരിക്കേറ്റവരെ സത്താറയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. നവി മുംബൈ സ്ഥിരതാമസമാക്കിയ മലയാളികളായ ദിവ്യ മോഹൻ(30), ദീപാ നായർ(32) ലീലാ മോഹൻ (35) ഇവർ ന്യൂ മുംബൈയിലെ വാശി സെക്ടറിൽ താമസിക്കുന്നവരാണ്. മോഹൻ വേലായുധൻ (59), സിജിൻ ശിവദാസൻ (8) ദീപ്തി മോഹൻ (28) ഇവർ കോപ്പർ കിർണ സ്വദേശികളാണ്. സജ്ജുന മധുസൂദനൻ നായർ(15) വാശി സെക്ടർ, ഡ്രൈവർ റിങ്കു ഗുപ്ത(30) എന്നിവരാണ് പരിക്കേറ്റ് ആശുപത്രിയിലുള്ളത്.

നവി മുംബൈയിൽ നിന്ന് ഗോവയ്ക്ക് പോകുന്നവഴി ഇവർ സഞ്ചരിച്ചിരുന്ന ട്രാവലർ പാലത്തിൽ നിന്ന് നദിയിലേക്കു മറിയുകയായിരുന്നു. പുണെ ബെംഗളൂരു ഹൈവേയിലെ സത്താറയിൽ ശനിയാഴ്ച പുലർച്ചെ നാലോടെയാണ് അപകടം.ഡ്രൈവർ ഒഴികെ എല്ലാ യാത്രക്കാരും മുംബൈയിലെ സ്ഥിരതാമസക്കാരാണ്. കരാട് സർക്കാർ ആശുപത്രിയിലേക്ക് മൃതദേഹങ്ങൾ മാറ്റി. പരുക്കേറ്റവരുടെ നില ഗുരുതരമല്ലെന്നാണ് വിവരം.

സത്താരായ്ക്കും കരാടിനും ഇടയ്ക്കുള്ള ദേശീയപാതയിലാണ് മലയാളി കുടുംബങ്ങൾ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടത്. മരിച്ചവരുടെ മൃതദേഹങ്ങൾ കരാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല.