മുംബൈ: മഹാരാഷ്ട്രയിൽ കോവിഡ് വീണ്ടും കുതിച്ചുകയറുന്ന പശ്ചാത്തലത്തിൽ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പ്രത്യേക മന്ത്രിസഭാ യോഗം വിളിച്ചു. സംസ്ഥാനത്ത് രണ്ടാം ലോക്ഡൗണിനുള്ള സാഹചര്യം തള്ളിക്കളയാനാവില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു.

വീഡിയോ കോൺഫറൻസ് വഴിയാണ് യോഗം ചേരുന്നത്. കോവിഡ് സാഹചര്യം വിലയിരുത്തുന്നതിനും നിയന്ത്രണങ്ങൾ കർശനമാക്കുന്നതു സംബന്ധിച്ചുമാണ് മന്ത്രിസഭാ യോഗം ചർച്ച ചെയ്യുന്നത്. ശനിയാഴ്ച സംസ്ഥാനത്ത് 50,000 ന് അടുത്ത് കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

അന്നേദിവസം രാജ്യത്ത് റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളുടെ 60 ശതമാനവും മഹാരാഷ്ട്രയിലായിരുന്നു. വെള്ളിയാഴ്ച 48,000 കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്.