കോഴിക്കോട്​: കോൺഗ്രസിലെ സ്ഥാനാർത്ഥി നിർണയത്തിൽ 20 ശതമാനം സീറ്റ് വനിതകൾക്ക് നൽകണമെന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ലതിക സുഭാഷ്. വിജയ സാധ്യതയുള്ള സീറ്റുകളും വനിതകൾക്ക് നൽകണം. താനും മത്സരരം​ഗത്തുണ്ടാകുമെന്ന് വ്യക്തമാക്കിയ ലതിക സുഭാഷ്, എവിടെ മത്സരിക്കണമെന്ന് പാർട്ടി തീരുമാനിക്കുമെന്നും വ്യക്തമാക്കി.