ആലപ്പുഴ: ഹരിപ്പാട് സുബ്രഹ്‌മണ്യ ക്ഷേത്രത്തിലെ ആനയുടെ ആക്രമണത്തിൽ പാപ്പാൻ ജയ്‌മോൻ കൊല്ലപ്പെട്ടു. 45 വയസായിരുന്നു. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. ആന തുമ്പിക്കൈയിൽ എടുത്തുയർത്തിയപ്പോൾ ജയ്‌മോന്റെ വാരിയെല്ലുകൾ ഒടിഞ്ഞിരുന്നു. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീടു മരിച്ചു.