മലപ്പുറം: കോവിഡ് വ്യാപനം രൂക്ഷമായതോടെ ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തിയ മലപ്പുറത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വീണ്ടും കുറഞ്ഞു. വ്യാഴാഴ്ച പോസിറ്റിവിറ്റി നിരക്ക് 16.8 ശതമാനം മാത്രമാണ്.

ബുധനാഴ്ച 21.62 ശതമാനവും ചൊവ്വാഴ്‌ച്ച ഇത് 26.57 ശതമാനവുമായിരുന്നു. 25045 പേരിൽ നടത്തിയ പരിശോധനയിൽ 4212 പേർക്കാണ് ജില്ലയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത്.

ടിപിആർ 42 ശതമാനത്തിലെത്തിയതോടെയാണ് രണ്ട് ആഴ്‌ച്ച മുമ്പ് മലപ്പുറത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. അന്ന് ഒരു ദിവസത്തെ രോഗികളുടെ എണ്ണം ആറായിരത്തിനടുത്തും എത്തിയിരുന്നു.

ടിപിആറും രോഗികളുടെ എണ്ണവും കുറയാത്തത് കാരണം മറ്റ് മൂന്ന് ജില്ലകളിൽ പിൻവലിച്ചിട്ടിട്ടും മലപ്പുറത്ത് ട്രിപ്പിൾ ലോക്ഡൗൺ നീട്ടുകയായിരുന്നു. ട്രിപ്പിൾ ലോക്ക്ഡൗൺ ഫലപ്രാപ്തിയിലെത്തുന്നുവെന്നാണ് പൊലീസ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ