മലപ്പുറം: ദുബായിയിൽ സുഹൃത്തുക്കളോടൊപ്പം ഫുട്ബോൾ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ മലപ്പുറം കൂട്ടായി സ്വദേശി കുഴഞ്ഞു വീണു മരിച്ചു. കൂട്ടായി സ്വദേശി പരേതനായ പരീച്ചിന്റെ പുരക്കൽ മാനുട്ടിയുടെ മകൻ ശുഹൈബ് (33) ആണ് കളിച്ചു കൊണ്ടിരിക്കെ കുഴഞ്ഞു വീണു മരിച്ചു.

ദുബായിയിൽ ഫ്രൂട്ട്‌സ് കമ്പനിയിൽ സൂപ്പർവൈസറായി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ അൻസി.മകൻ സിയാദ്. മാതാവ് ആയിശകുട്ടി. ദുബായിയിലെ നടപടി ക്രമങ്ങൾ പൂർത്തിയാക്കി മയ്യിത്ത് കൂട്ടായി ഫാറൂഖ് ജുമാ മസ്ജിദ് കബർസ്ഥാനിൽ മറവു ചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു.