കണ്ണൂർ: ചികിത്സയിലിരിക്കെ കോവിഡ് രോഗവിമുക്തയായ തലശേരി സ്വദേശിനിയായ വനിതാ ഡോക്ടർക്ക് ദാരുണാന്ത്യം. തലശേരി പാലിശേരി പൊലിസ് ക്വാർട്ടേഴ്‌സിന് പുറകിലുള്ള നബാമസ് വീട്ടിൽ സി.സി മഹാബഷീറാണ് (25) മംഗളൂരിലെ ഇന്ത്യാന ആശുപത്രിയിൽ മരിച്ചത്.ഇവർ ഏഴുമാസം ഗർഭിണിയായിരുന്നു. ദേഹാസ്യ സ്ഥത്തെ തുടർന്ന് മൂന്ന് ദിവസം മുൻപ് ഗർഭസ്ഥ ശിശുവിനെ രക്ഷിക്കാൻ ശസ്ത്രക്രിയയിലുടെ ഡോക്ടർമാർ ശ്രമിച്ചുവെങ്കിലും കഴിഞ്ഞില്ല.

തുടർന്ന് ആരോഗ്യനില വഷളായതിനെ തുടർന്നാണ് മരണമെന്ന് ബന്ധുക്കൾ പറഞ്ഞു. പാലിശേരിയിലെ സി.സി അബ്ദുൽ ബഷീറിന്റെയും നസ്‌റിയ ബഷീറിന്റെയും മകളാണ്. മുഗളുര് കണച്ചുർ ആശുപത്രിയിൽ പ്രാക്ടീസ് ചെയ്യുകയായിരുന്നു കാസർകോട് സ്വദേശി ഡോ.ഷ വാ ഫറിന്റെ ഭാര്യയാണ്. മാസിൻ, ബഷീർ, മിസ് നാത്ത് ബഷീർ, മിലാബ് ബഷീർ എന്നിവർ സഹോദരങ്ങളാണ്.